Wednesday, September 26, 2012

തണല്‍

തണല്‍


 മാമരമായില്ലേലും
 കോമരമായില്ലേലും
 പാഴ്മരമാവാതിരുന്നാല്‍ മതി....... 

Saturday, September 15, 2012

ഒരുവള്‍ പറഞ്ഞത് ...........

ഒരുവള്‍ പറഞ്ഞത് ...........



മനതാരില്‍ നീ മാത്രമെന്നിട -
വഴിയില്‍ വച്ചെന്നോടോതി 
ക്കടന്നു പോയവളെ നിന്‍വാക്കു
കളെന്‍ വാഴ്വിന്‍ വഴിയില്‍ 
പ്രത്യാശ തന്‍ നുരുനരു 
പുഷ്പങ്ങള്‍ വിരിയിക്കുന്നു 
ഇതാകുമോ
 പലരുമുരിയാടുന്ന
 ആ പ്രണയം 

തുടരുന്നത്

തുടരുന്നത് ............


തെരുവോരത്തൊരുമരമതി -
ന്നൊരു ചില്ലയില്‍ പേരറിയാത്ത
പക്ഷി കുടു കെട്ടുന്നു

മഴ പെയ്യാതെ ,വരണ്ടു കിടക്കുമ
പാടത്തേക്ക്
നോക്കിയിരിക്കുന്നോരാള്‍...........

ഇല പോഴിക്കാനില്ലൊരു മരവു-
മില്ല പ്രത്യാശ ചുറ്റിലും .......

കീഴടങ്ങുന്നു പലരും
കീഴടക്കിയ പലതിനും .............

വാഴ്വിനെക്കുരിച്ച്ചു ഗ്രഹിക്കാനാവാത്ത
വിധമോരാള്‍ ദൈവം വഴിയോരത്ത്
നിന്ന് വാ തോരാതോതുന്നു............

വാസ്തവം ,സത്യാനിരാശ വാഴ്വിന്‍    
നെരില്ലാ  വീഥിയില്‍ 
പിടഞ്ഞു നില്‍ക്കുന്നു   നന്മ

ഒന്നിനോടുമിണങ്ങാതെയുമിണങ്ങുന്നതിനോട് 
പിണങ്ങിയും പിന്നിണങ്ങിയും മാനവ 
ജീവിതമങ്ങനെ മുന്‍പോട്ടു പോകുന്നു   

Thursday, April 19, 2012

പെന്‍ മനം


പെന്‍ മനം 


ആരോതിയതാവണമൊരു
 പെണ്ണിനെ
 താലിച്ച്ചരടില്‍ കുരുക്കാമെന്നും 
പിന്നെ അവളെയൊരു
തകരച്ചെണ്ടയാക്കാമെന്നും ..............  




അസുയ


നിന്‍ മനം മറന്നു പോകുന്നതൊക്കെ 
യുരന്നു കുടുന്നെന്‍ മനതാരില്‍ 

Wednesday, April 18, 2012

നേര്

നേര് 

കണ്ടറിയാം നേരിന്‍ നന്മയാം വഴി
 പകലത്രയും ഉലകം ചുറ്റുന്ന 
നേരിന്‍ നന്മയം നട വഴി യിരവില്‍ 
കാലിടറി വീഴുമ്പോള്‍
 നാം വിശ്വസിച്ചു  പോരുന്ന ചരിത്ര 
താളുകളിലെ ചെകുത്താന്‍ മിഴി തുറക്കുന്നു  

Monday, April 9, 2012

കുഞ്ഞു കവിതകള്‍

 ക്ഷണികം 


പൊറുക്കുക ദൈവമേ ,
പാപം ചെയ്തു പോയ്‌ 
ഞാനവളെചതിച്ച,വളെന്നെ
 തള്ളിപ്പറഞ്ഞതിനാല്‍....... 






അതിഥി 




പിന്നെയും മഴ വന്നു
 പല തരം പനിയുമായി .....


സന്ധ്യക്ക് ..........വന്നവര്‍ 




അന്നൊരു സന്ധ്യക്കവി-
ചാരിതമായെത്തിയ
രണ്ടു അതിഥികളായിരുന്നു 
കുഞ്ഞു മഴയും പിന്നെയാ ഗൌളിയും




കണ്ണാടി 




 എത്ര മേല്‍ ഇണങ്ങിയാലും


പിണങ്ങിയാലും എന്നെ  


കാട്ടിത്തരുന്ന നീയായ്‌ 


പിറന്നാമത്യായിരുന്നു 


പെ ണ്ണ്ആയി പിറന്നത് കാരണം 


ഞാനനുഭവിക്കുന്ന 


വ്യതകളൊക്കെ 


പിന്തുടരുകയില്ലായിരുന്നല്ലോ ......  ?





Sunday, April 8, 2012

ഒന്നും ചെയ്യാനാവാതെ ............!

ഒന്നും ചെയ്യാനാവാതെ ............!

മുനിഞ്ഞു കത്തുമ മെഴുകുതിരി 
 വെളിച്ചത്തില്‍
 വിണ്ടു കീറീയെന്‍ ഭിത്തിയില്‍
 ദുരവഗമാമൊരു 
 ചിത്രം  വിരചിച്ചു 
കടന്നു  വന്ന ഗൌളിയുടെ
 നാവില്‍ പിടയുന്നു
 ഇത്രയും നേരമെനിക്ക്  
 കൂട്ടായിരുന്ന   ശലഭ ജന്മം