Thursday, October 11, 2012

മഴക്കോലം

മഴക്കോലം 



കിഴക്കന്‍  ആകാശത്തു നിന്നാരോ ഊ തിവിട്ട ഒരു കുഞ്ഞുമേഖമെന്നാകാശത്ത്  വന്നു വീണു കേഴുന്നു 

അത്  ഒരു കുള മായ് ,പുഴയായ്പി ന്നീട്‌   ,കടലായ് 

വാഴ്വിന്‍ വില

വാഴ്വിന്‍  വില 



മാള ത്തിനകത്ത് നിന്ന് എലിയും മാളത്തിനു പുറത്ത്  നിന്ന്  പാമ്പും വാഴ്വിന്‍ 
വില പേശുന്നു 

'ഇത് എന്റെ സാമ്രാജ്യമാണ്‌ "എന്ന  എലിയുടെ  വാചകം കേട്ടു പാമ്പ് ഇങ്ങനെ 
പറഞ്ഞു 

'ഈ സാമ്രാജ്യത്തിലെ  സാമ്രാട്ടാണ് ഞാന്‍ "

Wednesday, September 26, 2012

തണല്‍

തണല്‍


 മാമരമായില്ലേലും
 കോമരമായില്ലേലും
 പാഴ്മരമാവാതിരുന്നാല്‍ മതി....... 

Saturday, September 15, 2012

ഒരുവള്‍ പറഞ്ഞത് ...........

ഒരുവള്‍ പറഞ്ഞത് ...........



മനതാരില്‍ നീ മാത്രമെന്നിട -
വഴിയില്‍ വച്ചെന്നോടോതി 
ക്കടന്നു പോയവളെ നിന്‍വാക്കു
കളെന്‍ വാഴ്വിന്‍ വഴിയില്‍ 
പ്രത്യാശ തന്‍ നുരുനരു 
പുഷ്പങ്ങള്‍ വിരിയിക്കുന്നു 
ഇതാകുമോ
 പലരുമുരിയാടുന്ന
 ആ പ്രണയം 

തുടരുന്നത്

തുടരുന്നത് ............


തെരുവോരത്തൊരുമരമതി -
ന്നൊരു ചില്ലയില്‍ പേരറിയാത്ത
പക്ഷി കുടു കെട്ടുന്നു

മഴ പെയ്യാതെ ,വരണ്ടു കിടക്കുമ
പാടത്തേക്ക്
നോക്കിയിരിക്കുന്നോരാള്‍...........

ഇല പോഴിക്കാനില്ലൊരു മരവു-
മില്ല പ്രത്യാശ ചുറ്റിലും .......

കീഴടങ്ങുന്നു പലരും
കീഴടക്കിയ പലതിനും .............

വാഴ്വിനെക്കുരിച്ച്ചു ഗ്രഹിക്കാനാവാത്ത
വിധമോരാള്‍ ദൈവം വഴിയോരത്ത്
നിന്ന് വാ തോരാതോതുന്നു............

വാസ്തവം ,സത്യാനിരാശ വാഴ്വിന്‍    
നെരില്ലാ  വീഥിയില്‍ 
പിടഞ്ഞു നില്‍ക്കുന്നു   നന്മ

ഒന്നിനോടുമിണങ്ങാതെയുമിണങ്ങുന്നതിനോട് 
പിണങ്ങിയും പിന്നിണങ്ങിയും മാനവ 
ജീവിതമങ്ങനെ മുന്‍പോട്ടു പോകുന്നു   

Thursday, April 19, 2012

പെന്‍ മനം


പെന്‍ മനം 


ആരോതിയതാവണമൊരു
 പെണ്ണിനെ
 താലിച്ച്ചരടില്‍ കുരുക്കാമെന്നും 
പിന്നെ അവളെയൊരു
തകരച്ചെണ്ടയാക്കാമെന്നും ..............  




അസുയ


നിന്‍ മനം മറന്നു പോകുന്നതൊക്കെ 
യുരന്നു കുടുന്നെന്‍ മനതാരില്‍ 

Wednesday, April 18, 2012

നേര്

നേര് 

കണ്ടറിയാം നേരിന്‍ നന്മയാം വഴി
 പകലത്രയും ഉലകം ചുറ്റുന്ന 
നേരിന്‍ നന്മയം നട വഴി യിരവില്‍ 
കാലിടറി വീഴുമ്പോള്‍
 നാം വിശ്വസിച്ചു  പോരുന്ന ചരിത്ര 
താളുകളിലെ ചെകുത്താന്‍ മിഴി തുറക്കുന്നു