Saturday, September 15, 2012

തുടരുന്നത്

തുടരുന്നത് ............


തെരുവോരത്തൊരുമരമതി -
ന്നൊരു ചില്ലയില്‍ പേരറിയാത്ത
പക്ഷി കുടു കെട്ടുന്നു

മഴ പെയ്യാതെ ,വരണ്ടു കിടക്കുമ
പാടത്തേക്ക്
നോക്കിയിരിക്കുന്നോരാള്‍...........

ഇല പോഴിക്കാനില്ലൊരു മരവു-
മില്ല പ്രത്യാശ ചുറ്റിലും .......

കീഴടങ്ങുന്നു പലരും
കീഴടക്കിയ പലതിനും .............

വാഴ്വിനെക്കുരിച്ച്ചു ഗ്രഹിക്കാനാവാത്ത
വിധമോരാള്‍ ദൈവം വഴിയോരത്ത്
നിന്ന് വാ തോരാതോതുന്നു............

വാസ്തവം ,സത്യാനിരാശ വാഴ്വിന്‍    
നെരില്ലാ  വീഥിയില്‍ 
പിടഞ്ഞു നില്‍ക്കുന്നു   നന്മ

ഒന്നിനോടുമിണങ്ങാതെയുമിണങ്ങുന്നതിനോട് 
പിണങ്ങിയും പിന്നിണങ്ങിയും മാനവ 
ജീവിതമങ്ങനെ മുന്‍പോട്ടു പോകുന്നു   

No comments:

Post a Comment