Sunday, April 8, 2012

നിഴല്‍വലകള്‍ക്കിടയിലൊരു വാക്ക്


                                  


 ശലഭങ്ങള്‍  മരിക്കുമോ ......?
പെട്ടന്നായിരുന്നു അവളുടെ ചോദ്യം എന്റെ മൌനത്തെ ഇല്ലാതാക്കിയത് 
അവള്‍ ഇപ്പോള്‍ എന്തിനു വേണ്ടി അങ്ങനെ ചോദിച്ചു എന്ന് ഞാന്‍ ചിന്തിച്ചു .അങ്ങനെ ആണല്ലോ  താന്‍ എന്ന് ഓര്‍ത്ത് സ്വയം അയാള്‍ ചിരിച്ചു .
അവള്‍ സാകുതം അയാളുടെ മുഖത്ത് നോക്കി യിരുന്നു .
അയാള്‍ അങ്ങനെ ആണ് ,ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ പിന്ന അതിനെ കുരിച് ചിന്തിച്ചു കൊണ്ടിരിക്കും .
അവള്‍ അങ്ങനെ ആണ് ചുമ്മാതെ എന്തെങ്കിലും ചോദിച്ചു കൊണ്ടിരിക്കും അത് അയാള്‍ ഇഷ്ടപ്പെടുന്നും ഉണ്ട് .
തണുത്ത കാറ്റ് വീശുന്നു നമുക്ക് പോകാം എന്ന് പറഞ്ഞു അവള്‍ എഴുന്നേറ്റു .
തീരത്ത് ആളുകള്‍ വന്നും പോയും ഇരുന്നു .
എന്നും രണ്ടു പേരും ഇങ്ങനെ ഇവടെ വന്നിരിക്കും .കുറെ കഴിഞ്ഞു എങ്ങോട്ടോ പോകും .
അതൊന്നും ആരും കാണാറില്ല .
അവര്‍ പറയുന്നത് ഒന്നും ആരും കേല്‍ക്ക രുമില്ല  
പക്ഷേ ,ഞാന്‍ അത് കാണുകയും കേല്‍ക്കുകയും 
ചെയ്യുന്നു .
ഞാന്‍ ,അവളെ മാത്രം സ്നേഹിച്ചവന്‍ ...!
അവള്‍ ,എന്നെ മാത്രം ഇഷ്ടപ്പെട്ടില്ല ....
എങ്കിലും ഞാന്‍ അവളെ സ്നേഹിച്ചു ,
അവള്‍ മറ്റൊരാളെ സ്നേഹിച്ചു ,വിവാഹം ചെയ്തു .
ഒരിക്കല്‍ ,ഈ തീരത്ത് വച്ച് അയാളെ അവള്‍ നോക്കി നില്‍ക്കെ കടലെടുത്തു .അയാള്‍ക്കൊപ്പം അവളും പോയി .............
മരണത്തിലെങ്കിലും അവള്‍ക്കൊപ്പം ആകാന്‍ വേണ്ടി ഞാനും അവളുടെ പുറകെ പോയി .
പക്ഷേ ,യെന്നിട്ടും അവള്‍ എന്നെ മാനിച്ചില്ല 
എന്നും വൈകിട്ട് അവര്‍ ഇവടെ വരാറുണ്ട് .....ഞാനും 
നിഴല്‍ വല നെയ്യുന്ന ചിലന്തി ഇരയെ കാത്തിരി ക്ക്  ന്ന  പോലെ ഞാനും മരണ ശേഷം സ്നേഹത്തിന്‍ ഇരയെ ക്കാത്തിരിക്കുന്നു .........!
ആരാകും എന്‍ വല ഭേദിക്കുന്നത് ........?

No comments:

Post a Comment