Sunday, April 8, 2012

ശങ്കരായണം



  കഥ                                                          
                                                            ശങ്കരായണം 





കുട്ടി ശങ്കരന്‍ മരിച്ചു...........?
 
രാവിലെ വീട്ടിനടുത്ത തെ  രുവില്‍ വച്ചായിരുന്നു
 
വണ്ടി ത ട്ടിയതാണ് 
 
സാവിത്രിയുടെ വീട്ടില്‍ പോയത് ആയിരുന്നു
 
പ്രാതല്‍ കഴിക്കാന്‍  

അശ്രദ്ധ..............
  
അത് കുട്ടിശങ്കരന് പറ്റിയതാണോ അതോ ......?

സാക്ഷികളില്ല

 കടന്നു പോയവരാരും രക്ഷിക്കാന്‍ നോക്കിയില്ല 

എല്ലാവരും ദയനീയമായി നോക്കി 

കടന്നു പോയി 

ഏരെ നേരം റോഡില്‍ കുട്ടിശങ്കരന്‍ കിടന്നു 

ആര്‍ക്കും വേണ്ടാതെ  

രക്തം വാര്‍ന്നു ...........ഒടുവില്‍ മരിച്ചു
 
എപ്പോഴോ നഗരസഭാ വണ്ടി വന്നു കുട്ടിശങ്കരനെ കയറ്റിക്കൊണ്ട് പോയി
 
അറിയില്ലേ ,തോമത്തെ നാരായണന്‍ കുട്ടിയുടെ നായ 

കുട്ടി ശങ്കരനെ ...........?

No comments:

Post a Comment