കവിത
വിളഞ്ഞ വയലിനെ കാര്‍ന്നുതിന്ന
സുര്യന്‍ മരിച്ചു വീണ കടലില്‍
കാറ്റ് കൊള്ളാന്‍ പോയവനെ
കടല്‍ വിഴുങ്ങി
ദാഹിക്കഞ്ഞാവനം പാതിരാവില്‍
അവനെ തികട്ടി
കാമം തീണ്ടാത്ത കൌമാര ത്തടവരയില്‍
ഒരു നാള്‍ പനിച്ചു കിടക്കവെ
സ്വപ്നത്തിലുടവന്‍ എന്റെബോധാവബോധ
വിഭ്രമ മരുപ്പച്ചയില്‍ പെയ്തൊഴിഞ്ഞു
ദിശ തെറ്റി ഓടുമൊരു
സമയമാപിനിയുടെ മനം ,കടലിന്റെ ഇരമ്പം
നദിയുടെ ആവലാതി
സ്നേഹമെ,സ്വപ്നത്തിന്‍ മോഹവീതികലില്‍
എന്നെ തനിച്ചാക്കി പോയ് മറഞ്ഞതെവിടെ .....?
നീയിത്ര മേല്‍ ശുന്യമോ ......?
ആരോരാലെന്‍
മനതാരിലേക്ക്
ആശയോടെ
വിരല്‍ ചുണ്ടുന്നുവോ ,
കാണാതെ വയ്യെനിക്ക്
നിന്‍ മിഴി മഴ പെയത്ത്....!
No comments:
Post a Comment