പുഴ ഒഴുകുമ്പോള്‍ ................ കവിത
ആരോടോ പരിഭവമോടെ ഉയിരിന്നു കേണു
ഉടലില്‍ ഉണങ്ങാത്ത മുറിവുമായ് ഒഴുകുന്നു
പുഴയിത് ,പലരുടെയും ജീവന്‍
ഗോപനം ചയ്ത വ്യതയോടെ ,പലരുടെയും
ചിത ഭസ്മം ഏറ്റു വാങ്ങി
പലരെയും വഴ്വിലേക്ക് പിടിച്ച് കയറ്റി
ശാന്തമായി ഒഴുകുന്നു............
വെയിലഗ്നി നാലങ്ങലായ് പടരുന്ന മണല്‍
പരപ്പിലെത്തി ഒഴുക്ക് നിലച്ചൊരു പുഴ
എന്റെ മരണ ലക്‌ഷ്യം തെറ്റിച്ചു
മരമില്ല ,മഴയില്ല പുഴകലോക്കെയും
വറ്റി ചരിത്രതിലായി .......
ദുരെ ഒരു മരം മണ്ണിനെ തുളച്ചു
നീര്‍ തേടുന്നു ...........
വാക്ക് മാറാതെ വഴി മാറാതെ
ആവലാതികളില്ലാതെആരോടും പരിഭവമില്ലാതെ
കിനാവുകളില്ലാതെ
ആരെയും ഒന്നിനും വിലക്കാതെ
ഒഴുകിയിട്ടും എത്ര മേല്‍ ദ്രോഹിച്ചു മാനവരെന്നെ ...........
നിശ്ചലമാക്കപെട്ട എന്റെ നാവുകളില്‍
അനീതിയോടെ നിര്‍ഭയം നീ
പകര്‍ന്നു ആടുമ്പോള്‍ പോലും
ഞാനൊന്നും പറയുന്നില്ല
ചരിത്രത്തില്‍ പുണ്യമയോഴുകിയ
ഞാന്‍ ഇന്ന്
പഴയ കാലത്തിന്‍ ഓര്‍മയുമായി
മെലിഞ്ഞു പലേടത്തും
ഒഴുക്ക് നിലച്ചു ഒഴുകുന്നു
നല്ല വരികള്‍ ......ചിന്തിപ്പിച്ചു ....ആശംസകള്‍ .
ReplyDelete