കാഴ്ച
കാക്കയെയാനേന്‍ മകന്നിഷ്ടം അവന്റെ അപ്പുപ്പനത്രേ
നട്ടുച്ച ,ഉച്ചിയില്‍ കിതക്കുന്ന നേരം
എവിടേയോ നിന്ന് പറന്നു
വന്നപ്പുപ്പന്‍ { അല്ല കാക്ക}മുറ്റത്തെ ആ മാവിന്‍
കൊമ്പിലിരുന്നു അവനെ
വിളിക്കാറുണ്ട്
,
കൊടുക്കാറുണ്ട്
എന്‍ മകനപ്പുപ്പനൊരുരുള
കണ്ടിട്ടില്ല അവന്‍ അപ്പുപ്പനെ ,ഓര്‍മ വച്ച
നാളിന്നു മുമ്പൊരു ദിവസം അപ്പുപ്പന്‍
തെക്കിനിയിലൊരു
വിലാപമായി
തീയായ് ,
തെങ്ങായ് ,
പിന്നെ കാക്കയായ് ........
പകല്‍ കാക്കയായും സന്ധ്യകളില്‍ ശലഭമായുമുമ്മറത്ത്
ഏത്താരുണ്ടത്രേ
കാക്കയെയാനേന്‍ മകന്നിഷ്ടം
അവന്റെ അപ്പുപ്പനത്രേ .........
ആരാണ് എന്‍ മകന് ഇത്
പറഞ്ഞു കൊടുത്തത്.....?
]ഇനിയും അത് അറിയാന്‍
കഴിഞ്ഞിട്ടില്ല ...........!
No comments:
Post a Comment